by
Michael Radford
ഒസ്കാരിലെതടക്കം ഇരുപത്തിയൊന്നു അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ നേടിയ പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രമാണ് "ദി പോസ്റ്റുമാന്‍ ". തന്റെ പ്രണയം തിരിച്ചരിയപ്പെടുന്നതിനും സ്വീകരിയ്ക്കപ്പെടുന്നതിനും വേണ്ടിയുള്ള ഒരു ചെറുപ്പക്കാരന്റെ പരിശ്രമത്തിന്റെ ഹൃദയവും മറക്കാനാവാത്തതുമായ ചിത്രീകരണമാണ് ഈ ചിത്രം.
രാഷ്ട്രീയ കാരണങ്ങളാല്‍ കുറേക്കാലം ഇറ്റലിയിലെ ഒരു ദ്വീപില്‍ നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കേണ്ടി വന്ന പ്രശസ്ത ചിലിയന്‍ കവി പാബ്ലോ നെരുദയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇല്‍ പോസ്ടിനോ. ദ്വീപില്‍ കവിയ്ക്കു കാതുകള്‍ എത്തിച്ചുകൊടുക്കേണ്ട ജോലി മരിയോ രുവോപോലോ എന്ന ചെറുപ്പക്കാരനെ തേടിയെത്തുന്നു. അയാള്‍ സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലാണ്. നെരുദയുമായുള്ള കണ്ടുമുട്ടല്‍ അയാളുടെ ജീവിതത്തെയും രാഷ്ട്രീയ വിശ്വാസത്തെയും തന്നെ മാറ്റി മറിയ്ക്കുന്നു. നെരുദ അയാള്‍ക്ക് കവിതയുടെ രഹസ്യം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുന്നു. അതോടു കൂടി പ്രണയവും കവിതയും വിശ്വാസവും ഒക്കെകൂടി ഒരുമിച്ചു മരിയോയുടെ ജീവിതത്തെ കീഴ്പ്പെടുത്തുന്നത് നാം കാണുന്നു.
പ്രവാസം മതിയാകി ചിലിയിലേക്ക് മടങ്ങിപ്പോകുന്ന നെരുദ വര്‍ഷങ്ങള്‍ക്കു ശേഷം ദ്വീപിലേയ്ക്ക് മരിയോയെ കാണാന്‍ വേണ്ടി മടങ്ങി വരുന്നുണ്ട്. മരിയോ തന്റെ ജീവന്‍ ബലി കൊടുത്തിരുന്നു.പക്ഷെ നേരുദയ്ക്കുള്ളസമ്മാനമായി മരിയോ തന്റെ ടേപ്പ് ഉപയോഗിച്ച് റിക്കോര്ഡ് ചെയ്ത ഒരു "കവിത " സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ഒരു ജീനിയസ്സും ഒരു സാധാരണ മനുഷ്യനും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധമാണ് അടിമുടി കാവ്യാത്മകമായ ഈ ചിത്രത്തിന്റെ കാതല്‍. ഫിലിപ്പി നോയിരെ (സിനിമ പരദൈസോ), മസ്സിമോ ട്രോസ്സി എന്നെ നടന്മാരുടെ അതുല്യമായ പ്രകടനം കൊണ്ടും ഉജ്ജ്ല്വലമായ സംവിധാനമികവു കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം.
തന്റെ ആരോഗ്യത്തെയും ഹൃദയ ശസ്ത്രക്രിയ ഉടന്‍ ചെയ്യണം എന്നുള്ള ഡോക്ടര്‍മാരുടെ ശാസനകളേയും അവഗണിച്ചു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി യെത്നിച്ച മസ്സിമോ ട്രോസ്സി ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ മരണപ്പെട്ടത് ഒരു ദുരന്തമായി മാറി.

No comments:
Post a Comment