by
Yang Zhang
സുഹൃത്തുക്കളായ സാവേയും ലിയുവും മദ്യപിച്ചിരിയ്ക്കുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ലിയു മരിയ്ക്കുന്നു. അയാളുടെ മൃതദേഹം വീട്ടില്‍ എത്തിയ്ക്കാന്‍ സാവേ ചൈനയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിയ്ക്കുകയാണ്. കൈവശം വളരെ കുറച്ചു പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രയ്ക്കിടയില്‍ മൂല്യങ്ങളും ധാര്‍മ്മികതയും മരിച്ചു കൊണ്ടിരിയ്ക്കുന്നൊരു സമൂഹത്തിലെ എല്ലാത്തരം മനുഷ്യരെയും സാവേ കണ്ടുമുട്ടുന്നു. ചില സമയത്ത് അയാള്‍ കൂടുതല്‍ കുഴപ്പങ്ങളിലെയ്ക്ക് ചെന്ന് ചാടുന്നു. മറ്റു ചിലപ്പോള്‍ താന്‍ കണ്ടു മുട്ടുന്ന മനുഷ്യരെ അയാള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിയ്ക്കുന്നു.
ചൈനീസ് സംവിധായകനായ യാംഗ് ഷാംഗിന്റെ രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ലളിതമായും തത്വചിന്താപരമായും പുനരാവിഷ്ക്കരിയ്ക്കുന്നു. ഈ ചിത്രം രണ്ടായിരത്തിയേഴില്‍ തിരുവനന്തപുരത്ത് നടന്ന 12th ഐ.എഫ്. എഫ്. കെ. യിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു ഏറ്റവും നല്ല ചിത്രത്തിനുള്ള നെട്പാക്(NETPAC) അവാര്‍ഡു നേടി. ആ വര്ഷം ഏറ്റവും മികച്ച ചിത്രം എന്ന് പ്രതിനിധികള്‍ തിരഞ്ഞെടുത്ത ചിത്രവും ഇത് ഇത് തന്നെയായിരുന്നു.

No comments:
Post a Comment