മഹാത്മാ ഫിലിം ക്ലബിന്റെ ഓണം ചലച്ചിത്ര മേള ഈ വരുന്ന ആഗസ്റ്റ് 24,25, 26, തീയതികളില്‍ മഹാത്മാ ലൈബ്രറിയില്‍ വെച്ച് സംഘടിപ്പിയ്ക്കുന്നു. പ്രദര്ശിപ്പിയ്ക്കുന്ന ചിത്രങ്ങള്‍
സൂഫി പറഞ്ഞ കഥ - by Priyanandanan
യതി- ദി പോസ് ഇന്‍ ബിറ്റ്വീന് (Yathi: The Pause in Between) - by Satheesh Mullackal
വിവിധങ്ങളായ കലാ സാംസ്കാരികപ്രവര്ത്തനങ്ങള്കൊണ്ടുംനിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തൃപ്പൂണിത്തുറ സമ്പന്നമാണ് കഴിഞ്ഞ എഴുപത്തഞ്ചിലധികം വര്‍ഷങ്ങളായി തൃപ്പൂണിത്തുറയുടെസാംസ്കാരികരംഗത്ത്മായാത്തമുദ്രപതിപ്പിച്ചുനിറഞ്ഞുനില്ക്കുന്നപ്രസ്ഥാനമാണ്മഹാത്മാലൈബ്രറി. ആധുനികകാലത്ത്മനുഷ്യനെ ഏറ്റവും അധികം സ്വാധീനിയ്ക്കുന്ന കലയായസിനിമയ്ക്ക്വേണ്ടിയുള്ളഒരിടംതൃപ്പൂണിത്തുറയില്ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആകുറവ്നികത്തുകയാണ്മഹാത്മാഗ്രന്ഥശാല.
മഹാത്മാലൈബ്രറിയുടെഉപവിഭാഗമായിരണ്ടായിരത്തിഒന്പതില്രൂപംകൊണ്ടതാണ്മഹാത്മാഫിലിംക്ലബ് . 26.12.2009നുഫെഫ്കയുടെജനറല്സെക്രടറിആയപ്രശസ്തസംവിധായകന്ശ്രീ. ബി. ഉണ്ണികൃഷ്ണന്ആണ്ഫിലിംക്ലബ്ഉദ്ഘാടനംചെയ്തത്. അതിനുശേഷംനടത്തിയ വിന്റര്ഫിലിം ഫെസ്സ്റ്റിവല്അടക്കംപത്തുസിനിമകള്ഞങ്ങള്പ്രദര്ശിപ്പിയ്ക്കുകയുണ്ടായി.
Flowers of Shanghaiഎന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ഹൂ സിയാവോ സിയെന്‍ സംവിധാനം ചെയ്ത ഈ ചിത്രം, രണ്ടു യുവാക്കള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാരിയായ ഒരു ബാര്‍ പരിചാരികയുടെ കഥ പറയുന്നു. ഹവോ ഹാവോ എന്നാ അസൂയാലുവും കിറുക്കനുമായ തന്റെ കാമുകനും പണമുണ്ടാക്കുന്നതില്‍ മാത്രം താല്‍പ്പര്യമുള്ള ജാക്ക് എന്ന ക്രിമിനലിനുമിടയില് പെട്ട് ജീവിതം ശിഥിലമാകുന്ന വിക്കി എന്ന യുവതിയാണ് ഈ ചിത്രത്തിലെ നായിക.മദ്യവും, മയക്കുമരുന്നും, സെക്സും, മാഫിയകളും നിറയുന്ന ആധുനിക തായ്പെയ് നഗരത്തിന്റെ അരാജകമായ രാത്രി ജീവിതത്തിന്റെ നേര് കാഴ്ചയാണ് ഈ ചിത്രം.
ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ ദേശീയ വിമോചനത്തിനായി പൊരുതി മരിച്ച ധീര വിപ്ലവകാരി ചെഗുവേരയുടെ വിപ്ലവ പ്രവര്‍ത്തനങ്ങളും ജീവിതവും അനാവരണം ചെയ്യുന്ന സിനിമയാണ് ജോഷ് ഇവാന്‍സ് സംവിധാനം ചെയ്ത 'ചെ.'
ചെയെ കുറിച്ച് പുറത്തിറങ്ങിയിട്ടുള്ള നിരവധി ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ചിത്രമാണ് ഇത്.താരതമ്യം ഇല്ലാതെ കലാസൃഷ്ടികളുടെ ആസ്വാദനം സാധ്യമല്ല എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ സ്ടീവെന് സോടര്ബര്ഗിന്റെ രണ്ടായിരത്തി എട്ടില്‍ രണ്ടു ഭാഗങ്ങളിലായി പുറത്തു വന്ന ചെയെ കുറിച്ചുള്ള ചിത്രങ്ങള്‍ ഒക്കെ ഈ ചിത്രതിനെക്കാളും വളരെ മികച്ചതാണെന്ന് പറയേണ്ടി വരും. ഒരു മഹാനായ വിപ്ലവകാരിയുടെ സങ്കീര്‍ണ്ണവും സംഭവ ബഹുലവുമായ ജീവിതം ആവിഷ്ക്കരിയ്ക്കുമ്പോള് നിശ്ചയമായും ചെയ്തിരിക്കേണ്ട ഹോംവര്‍ക്ക് ഈ ചിത്രത്തിന് വേണ്ടി ചെയ്തതായി ചിത്രത്തില്‍ കാണുന്നില്ല.ചിത്രത്തിന് വേണ്ടി നിങ്ങള്‍ക്ക് എടുക്കേണ്ടി വന്ന പ്രയത്നം ചിത്രത്തിലാണ് അന്തിമമായി പ്രതിഫലിയ്ക്കേണ്ടത്.അത് കാണികളിലെയ്ക്ക് പകരുന്നില്ല എന്ന വളരെ ദുഖകരമായ അവസ്ഥയാണ് ഈ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ എനിയ്ക്ക് തോന്നിയത്.
അഭിനയിയ്ക്കാന്‍ അറിയാം എന്ന് തെളിയിച്ചിട്ടുള്ള നോറിയേഗയെ പോലുള്ള ഒരു നടന് ഉണ്ടായിട്ടു പോലും ഈ ചിത്രം എല്ലാ രംഗത്തും മൂക്ക് കുത്തി വീഴുകയാണ്. ഒരു കളഞ്ഞു കുളിച്ച അവസരം!
ചിത്രത്തിലെമനോഹരമായഒരുസന്ദര്ഭത്തില്, ക്യാമറയിലെഫിലിംസ്റ്റോക്ക്തീരാന്പോകുന്നുഎന്ന്ക്യാമറമാന്പികാസ്സോയ്ക്ക്ഒരുവാണിംഗ്കൊടുക്കുന്നു. ഇനിഎത്രഅടിഫിലിംഅവശേഷിയ്ക്കുന്നുണ്ട്എന്ന്പികാസ്സോഅയാളോട്ആരായുന്നു. അതിനനുസരിച്ച്ചെയ്തുകൊണ്ടിരിയ്ക്കുന്നചിത്രത്തിന്റെവര്ക്കിന്റെവേഗതഅദ്ദേഹംക്രമീകരിയ്ക്കുന്നു. ഫിലിംതീരുന്നതിനുമുന്പുള്ളഅവസാനനിമിഷംമായികവുംഅപ്രതീക്ഷിതവുംആയചിലബ്രഷ്സ്ട്രോക്കുകളിലൂടെഅതുവരെചെയ്തുകൊണ്ടിരുന്നപെയിന്റിംഗ്തികച്ചുംവിത്യസ്തമായമറ്റൊന്നാക്കി അദ്ദേഹം മാറ്റുന്നു .ആ ഒരൊറ്റ നിമിഷത്തിലെ ഇടപെടല്‍ മൂലം അതുവരെ കണ്ടീഷന്‍ ചെയ്യപ്പെട്ടു നിന്ന നമ്മുടെ ബോധമണ്ഡലത്തെ അദ്ദേഹം തകിടം മറിയ്ക്കുന്നു. എന്നിട്ട്അദ്ദേഹംപറയുന്നു: "It's ruined. I have ruined the painting and yet at the same time it's improving."
സിനിമയ്ക്ക് വേണ്ടി ചെയ്ത ഈ ഇരുപതു ചിത്രങ്ങളും പികാസ്സോ തന്നെ പിന്നീട് നശിപ്പിയ്ക്കുകയുണ്ടായി . അവ ഫിലിമില്‍ മാത്രം അവശേഷിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫ്രഞ്ച് സര്‍ക്കാര്‍ പിന്നീട് ഈ ചിത്രം ഒരു "നാഷണല്‍ ട്രഷര്‍" ആയി പ്രഖ്യാപിച്ചു.
ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന സൌത്ത് ആഫ്രികന്‍ ചിത്രമാണ് "ടോട്സി". ഒരു ക്രൈമിന്റെയും അതില്‍ നിന്നുള്ള ആത്മീയമായ പരിവര്തനതിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ജോഹന്നാസ്ബര്‍ഗിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന ടോട്സി എന്ന യുവാവാണ് കേന്ദ്ര കഥാപാത്രം.ടോട്സിയെസംബന്ധിച്ച് അതിജീവനം എന്നതില്‍ കവിഞ്ഞു ജീവിതത്തിനു മറ്റൊരര്ധമില്ലജീവിതത്തിന്റെ നിസ്സഹായാവസ്ഥയില്‍, ഒരു രാത്രി, ടോട്സിഒരു സ്ത്രീയുടെ കാര്‍ മോഷ്ടിയ്ക്കുന്നു. കാര്‍ ഓടിച്ജു പോകുന്ന നേരം, കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ആ സ്ത്രീയുടെ കുഞ്ഞിന്റെ കരച്ചില് ഉയരുന്നത് അയാള്‍ കേള്‍ക്കുന്നു. അവന്റെ ജീവിതം തന്നെ അതോടു കൂടി, തികച്ചും അപ്രതീക്ഷിതമായി, അവനു സങ്കല്പ്പിയ്ക്കാന് പോലും കഴിയാത്ത രീതിയില്‍, വഴി മാറി ഒഴുകാന്‍ തുടങ്ങുന്നു.
ഒസ്കാരിലെതടക്കം ഇരുപത്തിയൊന്നു അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രമാണ് "ദി പോസ്റ്റുമാന് ". തന്റെ പ്രണയം തിരിച്ചരിയപ്പെടുന്നതിനും സ്വീകരിയ്ക്കപ്പെടുന്നതിനും വേണ്ടിയുള്ള ഒരു ചെറുപ്പക്കാരന്റെ പരിശ്രമത്തിന്റെ ഹൃദയവും മറക്കാനാവാത്തതുമായ ചിത്രീകരണമാണ് ഈ ചിത്രം.
രാഷ്ട്രീയ കാരണങ്ങളാല്‍ കുറേക്കാലം ഇറ്റലിയിലെ ഒരു ദ്വീപില്‍ നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കേണ്ടി വന്ന പ്രശസ്ത ചിലിയന്‍ കവി പാബ്ലോ നെരുദയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇല് പോസ്ടിനോ. ദ്വീപില്‍ കവിയ്ക്കു കാതുകള്‍ എത്തിച്ചുകൊടുക്കേണ്ട ജോലി മരിയോ രുവോപോലോ എന്ന ചെറുപ്പക്കാരനെ തേടിയെത്തുന്നു. അയാള്‍ സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലാണ്. നെരുദയുമായുള്ള കണ്ടുമുട്ടല്‍ അയാളുടെ ജീവിതത്തെയും രാഷ്ട്രീയ വിശ്വാസത്തെയും തന്നെ മാറ്റി മറിയ്ക്കുന്നു. നെരുദ അയാള്‍ക്ക് കവിതയുടെ രഹസ്യം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുന്നു. അതോടു കൂടി പ്രണയവും കവിതയും വിശ്വാസവും ഒക്കെകൂടി ഒരുമിച്ചു മരിയോയുടെ ജീവിതത്തെ കീഴ്പ്പെടുത്തുന്നത് നാം കാണുന്നു.
പ്രവാസം മതിയാകി ചിലിയിലേക്ക് മടങ്ങിപ്പോകുന്ന നെരുദ വര്‍ഷങ്ങള്‍ക്കു ശേഷം ദ്വീപിലേയ്ക്ക് മരിയോയെ കാണാന്‍ വേണ്ടി മടങ്ങി വരുന്നുണ്ട്. മരിയോ തന്റെ ജീവന് ബലി കൊടുത്തിരുന്നു.പക്ഷെ നേരുദയ്ക്കുള്ളസമ്മാനമായി മരിയോ തന്റെ ടേപ്പ് ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്ത ഒരു "കവിത " സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ഒരു ജീനിയസ്സും ഒരു സാധാരണ മനുഷ്യനും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധമാണ് അടിമുടി കാവ്യാത്മകമായ ഈ ചിത്രത്തിന്റെ കാതല്‍. ഫിലിപ്പി നോയിരെ (സിനിമ പരദൈസോ),മസ്സിമോ ട്രോസ്സി എന്നെ നടന്മാരുടെ അതുല്യമായ പ്രകടനം കൊണ്ടും ഉജ്ജ്ല്വലമായ സംവിധാനമികവു കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം.
തന്റെ ആരോഗ്യത്തെയും ഹൃദയ ശസ്ത്രക്രിയ ഉടന്‍ ചെയ്യണം എന്നുള്ള ഡോക്ടര്‍മാരുടെ ശാസനകളേയും അവഗണിച്ചു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി യെത്നിച്ച മസ്സിമോ ട്രോസ്സി ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ മരണപ്പെട്ടത് ഒരു ദുരന്തമായി മാറി.